
ആലപ്പുഴ: വീട്ടുടമ്മയുടെ പിതാവിനെ പരിചരിക്കാൻ ഹോം നഴ്സായി എത്തി സ്വർണ്ണവും പണവും കവർന്ന മദ്ധ്യവയസ്‌ക്കൻ പിടിയിൽ. കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡം കണച്ചിവിള ഭാഗം മധുസൂദനൻ (55) ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 19നാണ് ഹോം നഴ്സായി പുലിയൂർ കൊറ്റുമല്കനടവ് ബിജുവിന്റെ വീട്ടിൽ ഇയാൾ ഹോം നഴ്സായി എത്തിയത്. 20ന് പുലർച്ചെ ഇയാളെ കാണാതായി. അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവന്റെ ആഭരണങ്ങളും കാൽ ലക്ഷം രൂപയും കവർന്ന ശേഷമാണ് സ്ഥലം വിട്ടതെന്ന് പിന്നീട് മനസിലായി. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. ചെങ്ങന്നൂർ സി.ഐ.ദേവരാജൻ, എസ്.ഐമാരായ വിനോജ്, അസീസ്, രാജീവ്, എസ്.സി.പി ഒമാരായ സീൻ കുമാർ,അരുൺ പാലയുഴം, മിഥിലാജ്, സി.പി.ഒ രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.