മാവേലിക്കര: കുറത്തികാട് വരേണിയ്ക്കൽ പരബ്രഹ്മോദയ ക്ഷേത്രത്തിലെ സപ്താഹയജ്ഞം 23 മുതൽ 29 വരെ നടക്കും. തോട്ടയ്ക്കാട് രാമചന്ദ്രൻ നായരാണ് യജ്ഞാചാര്യൻ. 25ന് ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്, 26ന് രാവിലെ 9ന് നവഗ്രഹപൂജ, വൈകിട്ട് അഞ്ചിന് വിദ്യാരാജഗോപാല മന്ത്രാർച്ചന, 27ന് രാവിലെ 11ന് രുക്മിണീസ്വയംവര ഘോഷയാത്ര, വൈകിട്ട് 5ന് സർവ്വൈശ്വര്യപൂജ, 28ന് രാവിലെ 9ന് മഹാമൃത്യുഞ്ജയഹോമം, 29ന് ഉച്ചയ്ക്ക് 1ന് സമൂഹസദ്യ, 2ന് അവഭൃഥ സ്നാന ഘോഷയാത്ര എന്നിവ നടക്കും.