മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ സനാതനധർമ്മ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര അമ്മ വേദാന്ത വിദ്യാലയ മതപാഠശാലയുടെ പ്രവർത്തനോദ്ഘാടനം സേവാസംഘം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ്.പിള്ള ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സേവാസംഘം സെക്രട്ടറി എച്ച്.വി.ഗുരുപ്രസാദ്, ട്രഷറർ ഗോകുലം രാമകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ആർ.ബാലകൃഷ്ണപിള്ള, കെ.കേശവൻകുട്ടി നായർ, എൻ.ഓമനക്കുട്ടൻ, കെ.പരമേശ്വരൻ, ലതാ ജി.കുറുപ്പ്, രാജമ്മ അരവിന്ദ്, വിജയമോഹൻ, ആർ.ശ്രീകല എസ്.പിള്ള, രോഹിണിക്കുട്ടിയമ്മ എന്നിവർ സംസാരിച്ചു.