ghh

ഹരിപ്പാട്: സാധാരണക്കാരായ കർഷകത്തൊഴിലാളികളും കയർത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന കരുവാറ്റ കാരമുട്ട് പാലത്തിന്റെപണി , സർക്കാരിന്റെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണ് പണി പൂർത്തീകരിക്കാൻ കഴിയാത്തതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. എന്നാൽ ഇതിന്റെ പേരിൽ സി.പി.എം തെറ്റിദ്ധാരണ പരമായ പ്രചരണങ്ങളാണ് കാരമുട്ടിൽ നടത്തുന്നത്. സി.പി.എമ്മിന്റെ മുടന്തൻ നയങ്ങൾ കാരമുട്ടിലെ ജനങ്ങൾ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. കാരമുട്ട നിവാസികളെ നേരിൽകണ്ട് കെ.സി.വേണുഗോപാലിനായി വോട്ട് അഭ്യർത്ഥിക്കുവാൻ എത്തിയതാണ് അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.കെ.സുരേന്ദ്രനാഥ്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ്, ഗ്രാമപഞ്ചായത്ത് അംഗം നീതു, ജീ. പത്മനാഭക്കുറുപ്പ്, ഷാജിത് ഷാജി, സുരേഷ് കളരിക്കൽ, പ്രസാദ്, ലേഖ എന്നിവരോടൊപ്പമാണ് രമേശ കാരമുട്ടിൽ പ്രചരണം നടത്തിയത്.