ചാരുംമൂട്: ചത്തിയറ ശക്തികുളങ്ങര ശ്രീ ഭുവനേശ്വരി ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം നാളെ വർണ്ണാഭമായ കെട്ടുകാഴ്ചയോടെ സമാപിക്കും. ഇന്നലെ വൈകിട്ട് നടന്ന തിരുവാഭരണ ഘോഷയാത്ര ഭക്തിസാന്ദ്രമായി. ഇന്ന് വൈകിട്ട് 5 .30 ന് ആറാട്ടുബലി,ആറാട്ട് എഴുന്നള്ളിപ്പ്, ആറാട്ട്, 6.30 ന് ആറാട്ടു വരവ്, രാത്രി 7 ന് കൊടിയിറക്ക്, രാത്രി 8 ന് ശാസ്താംകോട്ട പാട്ടുപുരയുടെ -നാടൻ പാട്ട്. 23 ന് രാവിലെ 7ന് തിരുവാഭരണച്ചാർത്തും തെക്കേത്തളത്തിൽ വല്യച്ഛന് പൂജയും നടക്കും. വൈകിട്ട് 3.30 ന് കെട്ടുത്സവം. ക്ഷേത്രവുമായി ബന്ധപ്പെട്ട കെട്ടുത്സവ സമിതികൾ ഒരുക്കുന്ന കെട്ടുകാഴ്ചകൾ അണിനിരക്കും. 6.30 ന് വേലകളി, രാത്രി 8.30 ന് എതിരേൽപ്പും നടക്കും.