photot

ചേർത്തല: കേരളത്തിൽ കോൺഗ്രസും ബി.ജെ.പിയും ഒന്നായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു. ചേർത്തല മുനിസിപ്പൽ മൈതാനിയിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷമാണ് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പൊതുശത്രു. മോദിയും രാഹുലും മത്സരിച്ച് ഇടതുപക്ഷത്തെ അധിക്ഷേപിക്കുകയാണ്. ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയം മറന്നാണ് രാഹുൽ വിഡ്ഢിത്തം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.ശിവപ്രസാദ് അദ്ധ്യക്ഷനായി. സെക്രട്ടറി വി.ജി.മോഹനൻ സ്വാഗതം പറഞ്ഞു. ജി.വേണുഗോപാൽ,വി.ടി. ജോസഫ്,എം.ഇ.രാമചന്ദ്രൻനായർ, എൻ.പി.ബദറുദീൻ, ഷേർളി ഭാർഗവൻ, എം.സി സിദ്ധാർത്ഥൻ എന്നിവർ പങ്കെടുത്തു.