
അമ്പലപ്പുഴ: കെ.സി.വേണുഗോപാലന്റെ ഇലക്ഷൻ പ്രചരണാർത്ഥം പുന്നപ്ര വടക്ക് 80- നമ്പർ ബൂത്തിന്റെ കുടുംബ സംഗമം ഉദ്ഘാടനം അച്ചു ഉമ്മൻ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് പി.വി .ഷാജി അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് , കുടുംബ സംഗമം കമ്മിറ്റി പാർലമെന്ററി ചെയർമാൻ കിഷോർ ബാബു, പുന്നപ്ര വടക്ക് യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സാജൻ എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രിറ്റി തോമസ്, എ.ജി.ഹരിചന്ദ്രൻ സിബി ജേക്കബ്, അലൻ ടെന്നീസ്, ജിനീഷ്,സിബി ഡാനിയൽ, നിക്സൺ,ജെനിഷ്, വിൽസൺ ലറിയോസ് തുടങ്ങിയവർ സംസാരിച്ചു.