
ചെന്നിത്തല: മുറിച്ച് മാറ്റിയ വലതുകൈയ്ക്ക് പകരം ഇടതുകൈകൊണ്ട് എഴുതി സിവിൽ സർവീസ് പരീക്ഷയിൽ 282-ാം റാങ്ക് നേടിയ പാർവതി ഗോപകുമാറിന് മാതൃവിദ്യാലയമായ ചെന്നിത്തല നവോദയ വിദ്യാലയത്തിന്റെ ആദരവ്. വിദ്യാലയ മാനേജിംഗ് കമ്മിറ്റിയുടെയും പേരന്റ് ടീച്ചേഴ്സ് കൗൺസിലിന്റെയും നേതൃത്വത്തിൽ ആദരിച്ചു. വൈസ് പ്രിൻസിപ്പൽ നിർമല , സൂപ്രണ്ട് പ്രകാശ്, എം.പിയുടെ പ്രതിനിധി ബിനു സി.വർഗീസ്, വി.എം.സി അംഗം ജയൻ, പി.ടി.സി കോ-ഓർഡിനേറ്റർ ഷിജി, സ്റ്റാഫ് സിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.