udf-kudumba-sangamam

മാന്നാർ: ബി.ജെ.പി രാജ്യത്തിന്റെ മതേതരത്വവും ഐക്യവും തകർക്കുകയാണെന്നും പാർലമെന്റ് മന്ദിരം ഉദ്ഘാടനത്തിൽ ഇന്ത്യയുടെ പ്രഥമ വനിതയെ ഒഴിവാക്കിയതിലൂടെ ബി.ജെ.പിയുടെ യഥാർത്ഥ മുഖമാണ് വെളിവായതെന്നും ആർ.എസ്.പി. ദേശീയ സമിതിയംഗം അഡ്വ.കെ.സണ്ണിക്കുട്ടി പറഞ്ഞു. മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിനായി മാന്നാറിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ.ഡി.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.ബാലസുന്ദരപണിക്കർ അദ്ധ്യക്ഷത വഹിച്ചു. സുജിത്ത് ശ്രീരംഗം, അഡ്വ.കെ.വേണുഗോപാൽ, ചാക്കോ കയ്യത്ര, ഹരി കുട്ടംപേരൂർ, പി.എൻ. നെടുവേലി, സണ്ണി കോവിലകം, ബി.ശശികുമാർ, അജിത് പഴവൂർ, ടി.കെ ഷാജഹാൻ, ഷഫീഖ് ടി.എസ്, വത്സല ബാലകൃഷ്ണൻ, സാബു ട്രാവൻകൂർ, ഹരിദാസ് കിം കോട്ടേജ്, പ്രമോദ് കണ്ണാടിശ്ശേരിൽ, അൻസിൽ അസീസ് എന്നിവർ സംസാരിച്ചു.