
കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ 5533-ാം നമ്പർ തെക്കേ മങ്കുഴി പടിഞ്ഞാറ് ശാഖയിൽ പുതിയതായി പണികഴിപ്പിച്ച ഗുരുക്ഷേത്രത്തിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കർമ്മം ശിവഗിരി ധർമ്മസംഘം മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധന്ദ ,ആചാര്യൻ ടി.വി .രവീന്ദ്രൻ വേലഞ്ചിറ, രാധാകൃഷ്ണശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.ക്ഷേത്ര സമർപ്പണവും സമ്മേളനവും യൂണിയൻ സെക്രട്ടറി പി.പ്രദിപ് ലാൽ ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് കെ.പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്, വൈസ് പ്രസിഡന്റ് കോലത്ത് ബാബു,ബോർഡ് മെമ്പർ എ.പ്രവീൺകുമാർ, യൂണിയൻ കൗൺസിലർ പനയ്ക്കൽ ദേവരാജൻ,വള്ളിക്കുന്നു രാമചന്ദ്രൻ,ഷൈജു,ഡി.സുരേന്ദ്രൻ,കെ. മുരളീധരൻ,യൂണിയൻ വനിതാസംഘം ഭാരവാഹികളായ സുഷമ, ഭാസുര മോഹൻ,ഷെർളി സുരേന്ദ്രൻ, ഉഷാ സുരേന്ദ്രൻ, ശിവൻ, ദീപ്തി ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.