കായംകുളം:എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിൻ 336- ാം നമ്പർ പത്തിയൂർ പടിഞ്ഞാറ് ശാഖായോഗം വക ഗുരുമന്ദിരത്തിലെ, പ്രതിഷ്ഠാ വാർഷികം ഇന്നും നാളെയും നടക്കും. പ്രസിഡന്റ് കെ.ശശി,വൈസ് പ്രസിഡന്റ് എൻ.സോമരാജൻ, സെക്രട്ടറി കെ.ജയകുമാർ എന്നിവർ നേതൃത്വം നൽകും.

ഇന്ന് രാവിലെ ഗുരുദേവ കൃതികളുടെ പാരായണം, കലാപരിപാടികൾ,വൈകിട്ട് നൃത്തസന്ധ്യ. നാളെ രാവിലെ കലശം,ദൈവദശകാലാപനം,രാവിലെ 11 ന് പ്രഭാഷണം,ഉച്ചയ്ക്ക് മഹാഗുരു പ്രസാദം,വൈകിട്ട് ദീപക്കാഴ്ച, വൈകിട്ട് 7 ന് കഥാപ്രസംഗം .