ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പോളിംഗ് ശതമാനം ജനങ്ങളെ വേഗത്തിൽ അറിയിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ടേൺ ഔട്ട് ആപ്പ്. നിയോജകമണ്ഡലത്തിൽ നിന്നുള്ള പോളിംഗ് ശതമാനം രണ്ടുമണിക്കൂർ ഇടവിട്ട് ലഭ്യമാകും. പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം ബൂത്ത് തിരിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും. കൃത്യമായി പോളിംഗ് പുരോഗതി വിലയിരുത്താനും ഇത് സഹായിക്കും.