s

ആലപ്പുഴ: വോട്ടെടുപ്പിൽ ജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സ്വീപ്പിന്റെയും പൊലീസ് വകുപ്പിന്റെയും നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. വിജയ പാർക്കിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.എൽ.സജിമോൻ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വിജയ പാർക്കിൽ നിന്നും ആരംഭിച്ച റാലി നഗരം ചുറ്റി കളക്ടറേറ്റിൽ സമാപിച്ചു. നാല്പത് വിദ്യാർത്ഥികളാണ് റാലിയിൽ പങ്കെടുത്തത്.

സ്റ്റുഡൻസ് പൊലീസ് കേഡറ്റ് അസിസ്റ്റന്റ് ജില്ല നോഡൽ ഓഫീസർ അസലാം, സബ് ഇൻസ്‌പെക്ടർ രാജേഷ്, അദ്ധ്യാപിക ശ്രീജ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ ജി.പി.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.