
ചേർത്തല: എസ്.എൻ.ഡി.പി യോഗം 465-ാം നമ്പർ വയലാർ മദ്ധ്യം ശാഖയിലെ
ശ്രീനാരായണഗുരുദേവ ക്ഷേത്രത്തിന്റെ കട്ടിള വെയ്പ്പ് ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ,ശാഖാ പ്രസിഡന്റ് കെ.പി.ഗോപിനാഥൻ എന്നിവർ ചേർന്ന് നിർവഹിച്ചു.യൂണിയൻ മുൻ കൗൺസിലർ ടി.സത്യൻ,യൂണിയൻ കമ്മിറ്റിയംഗം കെ.എം.വിനോദ്,ശാഖാ യോഗം മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ,യൂത്ത് മൂവ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ,വനിതാ സംഘം കമ്മിറ്റിയംഗങ്ങൾ,കുടുംബ യൂണിറ്റ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.ശാഖ സെക്രട്ടറി എം.രാജേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് പി.ബി.വിമലാൽ നന്ദിയും പറഞ്ഞു.