കാവാലം: കാവാലം പള്ളിയറക്കാവ് വടക്കേക്കുറ്റ് ഭദ്രകാളി ക്ഷേത്രത്തിൽ പത്താമുദയ പൊങ്കാല ഇന്ന് നടക്കും.രാവിലെ 6 ന് ദേവീഭാഗവതപാരായണം, 8.30ന് ക്ഷേത്രം മേൽശാന്തി ജ്യേതിഷ് ശർമ്മ പണ്ടാര അടുപ്പിൽ അഗ്നിപകരുന്നതോടെ പൊങ്കാല ആരംഭിക്കും. പത്തിന് പൊങ്കാല നിവേദ്യം, വൈകിട്ട് 7ന് താലപ്പൊലി.