
ചേർത്തല:കെ.വി.എം.കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ സിവിൽ സർവീസസ് ദിനവും ലോക ഭൗമ ദിനവും ആചരിച്ചു. 2024 സിവിൽ സർവിസസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ പാർവതി ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.ഇ.കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.വിവിധതരം വൃക്ഷതൈകൾ കോളേജ് കാമ്പസിൽ നട്ടുകൊണ്ടായിരുന്നു ലോക ഭൗമദിനം ആചരിച്ചത്.കെ.വി.എം സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരായ ഡോ.എസ്.നടരാജ് അയ്യർ,ഡോ.രാജ്കുമാർ, ഡോ.മഞ്ജുളനായർ,ക്ലബ് കോ-ഓർഡിനേറ്റേഴ്സായ ലക്ഷ്മി ആർ.നായർ,എം.നിഷ,സഞ്ജു സജി,പ്രമുഖ കരിയർ എക്സ്‌പേർട്ട് എസ്.രതീഷ് കുമാർ എന്നിവർ സംസാരിച്ചു.