
മാന്നാർ: എസ്.എൻ.ഡി.പി യോഗം3711-ാംനമ്പർ കുളഞ്ഞിക്കാരാഴ്മ ശാഖാ ഗുരുക്ഷേത്രത്തിൽ നടക്കുന്ന 15-ാമത് ശ്രീനാരായണ കൺവെൻഷന്റെ ഭാഗമായി പ്രസിദ്ധീകരിച്ച നോട്ടീസിന്റെ പ്രകാശനം ശാഖാ ഹാളിൽ നടന്നു. മാന്നാർ യൂണിയൻ ചെയർമാൻ കെ.എം.ഹരിലാൽ പ്രകാശന കർമ്മം നിർവഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ രാജേന്ദ്രപ്രസാദ്, ടി.കെ.അനിൽ കുമാർ, പി.ബി.സൂരജ്, ബുധനൂർ മേഖല ചെയർമാൻ വിക്രമൻ ദ്വാരക, ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ, വൈസ് പ്രസിഡന്റ് വി.വിവേകാനന്ദൻ, വനിതാസംഘം പ്രസിഡന്റ് സുജ സുരേഷ്, വൈസ് പ്രസിഡന്റ് സുധ വിവേക്, സെക്രട്ടറി ലതാഉത്തമൻ എന്നിവർപങഅകെടുത്തു. 28 ന് മന്ത്രി പി.പ്രസാദ് കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യും.