
ചേർത്തല : റോട്ടറി ക്ലബ് ഒഫ് ചേർത്തലയുടെ വൊക്കേഷണൽ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു.വിവിധ മേഖലകളിൽ വിജയം കൈവരിച്ച നാല് പേർക്കായി ഏർപ്പെടുത്തിയ അവാർഡുകൾ റോട്ടറി ഡിസ്ട്രിക്ട് മുൻ ഗവർണർ ബാബു ജോസഫ് വിതരണം ചെയ്തു. ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എൻ.അനുഷ് അദ്ധ്യക്ഷത വഹിച്ചു.ട്രാവൻകൂർ കൊക്കോ ടഫ്റ്റ് എം.ഡി മഹാദേവൻ പവിത്രൻ, ചേർത്തല താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ.മുഹമ്മദ് മുനീർ,യുവ ആർക്കിടെക്ട് ശരത് സ്‌നേഹജൻ,ക്ഷീര കർഷകൻ കെ.എസ്.അശോകൻ എന്നിവർക്കാണ് പുരസ്ക്കാരങ്ങൾ നൽകിയത്.ഡിസ്ട്രിക്ട് മുൻ ഗവർണർ കെ.ബാബുമോൻ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ഗവർണർ എം.മോഹനൻ നായർ,ചെയർമാൻ പി.കെ.ധനേശൻ, സെക്രട്ടറി ഡി.ഗിരീഷ് കുമാർ,ടി.സുമേഷ് ചെറുവാരണം,ലാൽജി,ഓമന ജോസഫ് എന്നിവർ സംസാരിച്ചു .