photo

ചാരുംമൂട്: താമരക്കുളം കല്ലൂർപള്ളി മുസ്ലിം ജമാഅത്തിലെ മദ്രസാ പ്രവേശനനാഘോഷം നടന്നു. പള്ളിയങ്കണത്തിൽ നടന്ന പ്രവേശനാഘോഷം ചീഫ് ഇമാം ഹസീബ് അഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് സജീബ്ഖാൻ അദ്ധ്യക്ഷനായിരുന്നു. അസി.ഇമാം നിജാമുദീൻ മൗലവി വിശദീകരണം നടത്തി. ജമാഅത്ത് കമ്മിറ്റി അംഗങ്ങളായ മജീദ്, നിസാർ, മദ്രസാ അദ്ധ്യാപകർ തുടങ്ങിയവർ സംസാരിച്ചു.