ചാരുംമൂട്: പട്ടികജാതി വികസ വകുപ്പിന്റെയും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെയും അധീനതയിൽ കരിമുളയ്ക്കലിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിൽ 2024-25 വർഷം നിലവിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 5-10 വരെയുള്ള ക്ലാസുകളിലെ പട്ടികജാതി വിഭാഗത്തിൽപെട്ട പെൺകുട്ടികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. എല്ലാവിധ ആധുനിക അടിസ്ഥാന സൗകര്യങ്ങളോടും കൂടിയ ഹോസ്റ്റലിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങൾക്ക് ട്യൂഷന് അദ്ധ്യാപകരുടെ സേവനവും, കുട്ടികളുടെ രാത്രികാലമേൽനോട്ടത്തിന് റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭ്യമാണ്. മേയ് 27 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഭരണിക്കാവ് ബ്ളോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്ന് ലഭ്യമാകും. ഫോൺ:9747643255, 8547630059.