ചേർത്തല:തുറവൂർ വളമംഗലം വടക്ക് തെരുവിൽ ശ്രീഭൂതകാല നാഗയക്ഷിയമ്മ ഭദ്രകാളി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവം തുടങ്ങി. 26ന് സമാപിക്കും. ഇന്ന് രാവിലെ 6ന് ഭഗവതിസേവ,ശാന്തിഹോമം, വൈകിട്ട് ലളിതാസഹസ്രനാമാർച്ചന. നാളെ ഉച്ചയ്ക്ക് 12ന് താഴികക്കുട പ്രതിഷ്ഠ,വൈകിട്ട് 5.30ന് ലളിതാസഹസ്രനാമാർച്ചന. 25ന് വിവിധ ക്രിയകളും,പൂജകളുംഹോമങ്ങളും നടക്കും. 26ന് രാവിലെ 9ന് തന്ത്രി കെ.ആർ.ജയദേവന്റെയും മേൽശാന്തി അനീഷിന്റേയും നേതൃത്വത്തിൽ പുന:പ്രതിഷ്ഠ. തുടർന്ന് ജീവകലശാഭിഷേകം,ബ്രഹ്മകലശാഭിഷേകം,പരികലശാഭിഷേകം എന്നിവ നടക്കും.