ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ തിരയിൽപ്പെട്ട എട്ടു വയസുകാരിയെ ലൈഫ് ഗാർഡുമാർ രക്ഷിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പത്തനംതിട്ട ഇലന്തൂരിൽ സ്വദേശിയായ അമ്മയും മൂന്ന് മക്കളും തിരയിൽപ്പെട്ടു. ഇതിൽ എട്ടു വയസുള്ള കുട്ടി കടലിലേക്ക് ഒഴുകിപ്പോയി. 20 മീറ്ററോളം കടലിലേക്ക് ഒഴുകിപ്പോയ കുട്ടിയെ ലൈഫ് ഗാർഡുമാരായ സാംസൺ, സന്തോഷ് വിൻസന്റ്,വിനീഷ് എന്നിവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. കുട്ടിയെ ആദ്യം വനിതാ ശിശു ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.