praveshanolsavam

മാന്നാർ: പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സമസ്തകേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള മാന്നാർ പുത്തൻപള്ളി മദ്രസയിലും കുരട്ടിക്കാട് ഹിദായത്ത് സ്വിബിയാൻ മദ്രസയിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. മാന്നാർ പുത്തൻപള്ളി മദ്രസയിൽ നടന്ന പ്രവേശനോത്സവം മാന്നാർ ജുമാ മസ്ജിദ് ചീഫ്ഇമാം കെ.സഹലബത്ത്‌ ദാരിമി ഉദ്‌ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകൻ ഷഹീർ ബാഖവി സ്വാഗതം ആശംസിച്ചു. ജമാഅത്ത് കൗൺസിൽ ചെയർമാൻ ഹാജി ഇഖ്ബാൽകുഞ്ഞ്, ജമാഅത്ത് ഭാരവാഹികളായ അബ്ദുൽകരീം കടവിൽ, സലിം മണപ്പുറത്ത്, ഷാജഹാൻ എം.എച്ച്, മദ്രസാ അദ്ധ്യാപകരായ അമീർ സുഹരി, നിസാർ വീയപുരം, ആഷിഖ് ഹുമൈദി, നിഷാദ് സെയ്‌നി എന്നിവർ സംസാരിച്ചു. കുരട്ടിക്കാട് ഹിദായത്ത് സ്വിബിയാൻ മദ്രസയിൽ ഹാജി ഇഖ്ബാൽകുഞ്ഞ് പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്തു. റഷീദ് പടിപ്പുരയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് നിസാമുദ്ദീൻ നഈമി, ഷമീർ ബാഖവി എന്നിവർ നേതൃത്വം നൽകി.