ചേർത്തല: തെക്കുംമുറി തോട്ടുങ്കൽപറമ്പ് സർപ്പധർമ്മ ദൈവ സങ്കേതത്തിലെ ഭാഗവത സപ്താഹ ജ്ഞാനയജ്ഞം നാളെ മുതൽ മേയ് ഒന്നുവരെ നടക്കും.നാളെ വൈകിട്ട് 4ന് വിഗ്രഹഘോഷയാത്ര,7ന് ബി.പ്രസാദ് എക്കാട്ടുവെളി ദീപപ്രകാശനം നടത്തും. ആർ.വ്യാസൻ പൂണത്ത് വിഗ്രഹ സമർപ്പണവും,രാഘവൻ പനങ്ങാട്ടുവെളിയിൽ ഗ്രന്ഥസമർപ്പണവും നടത്തും. തണ്ണീർമുക്കം സന്തോഷ് കുമാറാണ് യജ്ഞാചാര്യൻ.27ന് രാവിലെ 10.30ന് ശ്രീകൃഷ്ണാവതാരം,11ന് ഉണ്ണിയൂട്ട്. 28ന് രാവിലെ 10.45ന് ഗോവിന്ദപട്ടാഭിഷേകം,വൈകിട്ട് 5.30ന് വിദ്യാഗോപാല മന്ത്രാർച്ചന. 29ന് രാവിലെ 11ന് രുക്മിണിസ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ.30ന് രാവിലെ 10.45ന് കുചേലഗതി,വൈകിട്ട് 5.30ന് ശനിദോഷ നിവാരണ പൂജ. മേയ് 1ന് രാവിലെ 11ന് സ്വർഗാരോഹണം,11ന് അവഭൃഥസ്നാനം,തുടർന്ന് നാരായണ സദ്യ.