photo

ചേർത്തല: നഗരസഭ എൻജിനിയറിംഗ് വിഭാഗം താത്ക്കാലിക ജീവനക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല നഗരസഭ 14ാം വാർഡ് ശ്രീമന്ദിരത്തിൽ പരേതരായ രാഘവപണിക്കരുടെയും രാധയുടെയും മകൻ ശ്രീദേവൻ (36) ആണ് മരിച്ചത്. വീട്ടിൽ നിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ ചേർത്തല പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി വാതിൽ തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സർജ്ജന്റെ നേതൃത്വത്തിൽ ആലപ്പു‌ഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. അവിവാഹിതനാണ്. ഡി.വൈ.എഫ്.ഐ എക്സറേ മേഖല പ്രസിഡന്റാണ്. സഹോദരി: ശ്രീദേവി.