ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ചിത്തിര ഉത്സവത്തിന് ഇന്ന് സമാപിക്കും. ആറാട്ട് ദിനമായ ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആലപ്പുഴ ക്ലാപ്‌സിന്റെ ഗാനമേള, വൈകിട്ട് 4.40 ന് ആറാട്ട് പുറപ്പാട്, 4.50 ന് ഗാർഡ് ഒഫ് ഓണർ, രാത്രി കരുവാറ്റക്കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ആറാട്ട്, തുടർന്ന് മങ്കുഴി, ആനാരി വഴി തിരിച്ചെഴുന്നള്ളത്ത്, പുലർച്ചേ 2.30 ന് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ മടങ്ങിയെത്തുന്നതോടെ ഉത്സവം സമാപിക്കും.