
കുട്ടനാട്: ചങ്ങനാശേരി മുതൽ കളർകോട് വരെ ഇരുവശവും ആറടി വീതിയിൽ കോടികൾ മുടക്കി നടത്തിയ അശാസ്ത്രീയ നടപ്പാത നിർമ്മാണം അപകടകെണിയാകുന്നു. എ.സി റോഡിൽ ദിനം പ്രതി വാഹാനാപകടങ്ങൾ പതിവാകുകയാണ്. റോഡിന്റെ വീതി നേരത്തെ ഉണ്ടായിരുന്നതിന്റെ മൂന്നിലൊന്നായി കുറഞ്ഞതും വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം നഷ്ടമായത് , അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണം. കിടങ്ങറ ഒന്നാംപാലം മുതൽ നെടുമുടി വരെയുള്ള പ്രധാന ജംഗ്ക്ഷനുകളിലാണ് രാത്രിയെന്നോ പകലെന്നോ സമയവ്യത്യാസമില്ലാതെ അപകടങ്ങൾ തുടർക്കഥയായി മാറുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രാമങ്കരി, മാമ്പുഴക്കരി ജംഗ്ക്ഷനുകളിൽ മാത്രമായി എട്ടോളം അപകടങ്ങൾ നടന്നു.