mannar-town-udf

മാന്നാർ: പിണറായിയും ബി.ജെ.പിയും ഒത്തുചേർന്നാണ് കോൺഗ്രസിനെ എതിർക്കുന്നതെന്നും അത് മനസ്സിലാക്കി , കേരളം യു.ഡി.എഫിന് അനുകൂലമായി വിധിയെഴുതുമെന്നും എൽദോസ് കുന്നംപള്ളി എം.എൽ.എ പറഞ്ഞു. മാന്നാർ ടൗൺ യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എൽദോസ്. ഇലക്ഷൻ കമ്മിറ്റി ജന.കൺവീനർ ടി.കെ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.വേണു ഗോപാൽ, ഷാജി കുരട്ടിക്കാട്, പി.എൻ. നെടുവേലി, തോമസ് ചാക്കോ, ടി.എസ് ഷഫീഖ്, കെ.ബാലസുന്ദരപണിക്കർ, ഹരി പാണ്ടനാട്, സുജിത് ശ്രീരംഗം, ഷൈന നവാസ്, അൻസിൽ അസീസ്, സജി മെഹബൂബ്, കെ.എ.സലാം, ഹരി കൂട്ടംപേരൂർ, മധുപുഴയോരം, പി.ബി സലാം, അനിൽ മാന്തറ, എ.കെ മിർസാദ്, പി.പി. അബ്ദുൽ അസീസ്, രാജേന്ദ്രൻ ഏനാത്ത്, ഉണ്ണികൃഷ്ണൻ, ചിത്ര എം.നായർ, ശശികുമാർ നമ്പിമഠം, ഷംഷാദ്, ടി.മുരളി എന്നിവർ സംസാരിച്ചു.