obit

ചേർത്തല: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കായംകുളം പത്തിയൂർ പഞ്ചായത്തിൽ കീരിക്കാട് തെക്ക് ശ്രീഭവനത്തിൽ അജയന്റെ മകൻ അനന്തുഅജയൻ (26)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏറനാട് എക്സ്പ്രസിൽ കായംകുളത്തുനിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെ ചേർത്തല ആഞ്ഞിലിപ്പാലത്തിന് സമീപത്തുവച്ചായിരുന്നു അപകടം. ട്രെയിനിന്റെ വാതിൽ പടിയിൽ ഇരുന്നുയാത്ര ചെയ്യുകയായിരുന്ന അനന്തുവിന്റെ കാൽ ഫ്ളാ​റ്റ് ഫോമിൽ തട്ടി പരിക്കേറ്റിരുന്നു. വാതിൽപടിയിൽ എഴുന്നേ​റ്റ് നിൽക്കുന്നതിനിടെ റെയിൽവേ പാളത്തിലേക്ക് വീണ് കല്ലിൽ തലയിടിച്ച് പരിക്കേ​ൽക്കുകയായിരുന്നു. ഒപ്പം യാത്ര ചെയ്തിരുന്നവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: കുഞ്ഞുമോൾ. സഹോദരൻ: അജയ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.