# രണ്ട് ഡസനോളം അധിക സർവീസുകൾ
ആലപ്പുഴ: വോട്ടവകാശം വിനിയോഗിക്കാനെത്തുന്നവർക്ക് സുഗമമായ യാത്രാ സൗകര്യം സജ്ജമാക്കുന്നതിനായി കെ.എസ്.ആർ.ടി.സി ജില്ലയിൽ രണ്ട് ഡസനിലധികം സ്പെഷ്യൽ സർവീസുകൾ നടത്തും. അന്തർ സംസ്ഥാന- ജില്ലാ റൂട്ടുകളിലായി എക്സ് പ്രസ്,സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ഓർഡിനറി സർവീസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ഇന്നും നാളെയും വോട്ടെടുപ്പ് കഴിഞ്ഞശേഷം ശനി, ഞായർ ദിവസങ്ങളിലുമാണ് സ്പെഷ്യൽ സർവീസുകൾ. സംസ്ഥാനത്തിനകത്തും പുറത്തുംനിന്ന് വോട്ട് ചെയ്യാനെത്തുന്നവർക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും അയൽ ജില്ലകളിൽ നിന്നും നിരവധി മലയാളികൾ വോട്ടെടുപ്പിനോടനുബന്ധിച്ച് നാട്ടിലെത്താറുണ്ട്. ബസുകളില്ലാത്തതിനാൽ കായംകുളം, എടത്വ ഡിപ്പോകളിൽ നിന്നുള്ള സ്പെഷ്യൽ സർവീസിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ജില്ലയിലെ മറ്റെല്ലാ ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവീസുകൾ ഇന്ന് രാവിലെ മുതൽ യാത്ര ആരംഭിക്കും.
ഡിപ്പോകൾ, സ്പെഷ്യൽ സർവീസുകൾ
ആലപ്പുഴ: തിരുവനന്തപുരം (ഫാസ്റ്റ്) , കോഴിക്കോട് (സൂപ്പർ ഫാസ്റ്റ്)
ചേർത്തല: തിരുവനന്തപുരം (സൂപ്പർഫാസ്റ്റ്), എറണാകുളം (ഫാസ്റ്റ്)
ഹരിപ്പാട്: എക്സ്പ്രസ്(കോഴിക്കോട്) സൂപ്പർഫാസ്റ്റ് (തിരുവനന്തപുരം) ഫാസ്റ്ര് (എറണാകുളം-2)
മാവേലിക്കര: സൂപ്പർഫാസ്റ്റ് (തെങ്കാശി), തിരുവനന്തപുരം(ഫാസ്റ്റ് -2)
ചെങ്ങന്നൂർ: ഫാസ്റ്റ് -3(തിരുവനന്തപുരം, എറണാകുളം) ഓർഡിനറി -3(എം.സി റോഡ്)
....................
തിരഞ്ഞെടുപ്പ് ദിവസം യാത്രക്കാർ കുറവായതിനാൽ പതിവ് സർവീസുകളേ ഉണ്ടാകു. തിരഞ്ഞെടുപ്പിന് മുമ്പും പിമ്പുമുള്ള ദിവസങ്ങളിലായി രണ്ട് ഡസനോളം സർവീസുകളാണ് അധികമായി ഓപ്പറേറ്റ് ചെയ്യുക. യാത്രക്കാരുടെ ആവശ്യാനുസരണം പരമാവധി സർവീസുകൾ ഓപ്പറേറ്റ് ചെയ്യും.
- ജില്ലാ ട്രാൻസ് പോർട്ട് ഓഫീസർ, ആലപ്പുഴ