പൂച്ചാക്കൽ: പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉത്സവം ഇന്ന് കൊടിയേറി മേയ് 1 ന് സമാപിക്കും. ഇന്ന് രാത്രി 7 ന് മോനാട്ട് മനക്കൽ കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് തിരുവാതിര. നാളെ രാവിലെ 9ന് ശ്രീബലി, സോപാന സംഗീതം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, രാത്രി 8 ന് സംഗീത സദസ്,സിനിമക്കച്ചേരി . 26 ന് വൈകിട്ട് 6 ന് കാഴ്ചശ്രീബലി, രാത്രി 7.30 ന് നൃത്തനൃത്യങ്ങൾ . 27 ന് തൃക്കേട്ട മഹോത്സവം രാവിലെ 8.30 ന് ശ്രീബലി,രാത്രി 9 ന് വയലിൻ ഡ്യൂയറ്റ്. 28 ന് , രാത്രി 7ന് കൈകൊട്ടിക്കളി .29 ന് ഉച്ചക്ക് 1.30 ന് ഉത്സവബലി ദർശനം, രാത്രി 7 ന് നൃത്തനൃത്യങ്ങൾ .30 ന് പാണാവള്ളി രാവിലെ 7.30 ന് പന്തീരടി പൂജ, കൂട്ടവെടി, സോപാന സംഗീതം,രാത്രി 7.30 ന് സേവ, രാത്രി 9 ന് സംഗീതനാദം 11.30 ന് വിളക്ക്. മേയ് 1 ന് ആറാട്ടു മഹോത്സവം, രാത്രി 7.30 ന് ആറാട്ട്, എതിരേൽപ്പ്, ദീപക്കാഴ്ച, ആറാട്ടു സേവ, തുടർന്ന് സംഗീത സദസ്.