
ആലപ്പുഴ: വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കണമെന്നും രാഷ്ട്രീയ പിന്തുണ നൽകണമെന്നും അഭ്യർത്ഥിച്ച് ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിനും എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിനും സ്റ്റുഡന്റ്സ് മാനിഫെസ്റ്റോ കൈമാറി. ഓൾ ഇന്ത്യാ ഡമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് വിദ്യ വി.പി, ജില്ലാ ട്രഷറർ അനുരാധ.ജി, ജില്ലാ കമ്മിറ്റിയംഗം അഭിരാമി ഭാഗ്യൻ,സാഹിതി.എം, സരണി. എം എന്നിവർ ചേർന്നാണ് കൈമാറിയത്. 13 ഇന ആവശ്യങ്ങളാണ് സ്റ്റുഡന്റ്സ് മാനിഫെസ്റ്റോയിലുള്ളത്.