
മുഹമ്മ: മുഹമ്മ രവീന്ദ്രനാഥിനെ ആര്യക്കര അരങ്ങിന്റെ നേതൃത്വത്തിൽ ലോകപുസ്തക ദിനത്തിൽ ആദരിച്ചു. നീണ്ട അദ്ധ്യാപക ജീവിതം, ഏഴ് പുസ്തകങ്ങളുടെ രചയിതാവ്, സാക്ഷരതാ പ്രവർത്തകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകൻ എന്നീ നിലകളിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ആദരിച്ചതെന്ന് അരങ്ങ് ഭാരവാഹികൾ പറഞ്ഞു.
രവീന്ദ്രനാഥിന്റെ പാതിരാമണൽ കഥ പറയുന്നു എന്ന പുസ്തകത്തെക്കുറിച്ച് സംവാദവും നടന്നു. സംഗീത സംവിധായകൻ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്തു. അരങ്ങ് രക്ഷാധികാരി സി.പി.ഷാജി അദ്ധ്യക്ഷനായി. ബേബിതോമസ്, കവി ജീമോൻ മുഹമ്മ, എം.നളിനപതിഎന്നിവർ പങ്കെടുത്തു.