ആലപ്പുഴ: തിരഞ്ഞെടുപ്പ് ദിവസം വോട്ടർമാർ പൊളിംഗ് സ്റ്റേഷന് 100 മീറ്ററിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗവും കൈവശം വയ്ക്കാനും അനുമതിയില്ലെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ അലക്സ് വർഗീസ് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശാനുസരണം പ്രിസൈഡിംഗ് ഓഫീസർക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്കും മാത്രമാണ് പോളിംഗ് സ്റ്റേഷന് നിശ്ചിത പരിധിക്കുള്ളി ഫോൺ ഉപയോഗം പാടുള്ളു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അല്ലാതെ മറ്റാരെങ്കിലും ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി കളക്ടർ അറിയിച്ചു.