ph

കായംകുളം: വീട്ടിലെ ഇൻവെർട്ടർ ബാറ്ററിയ്ക്ക് വെള്ളം ഒഴിക്കുന്നതിനിടയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. കണ്ടല്ലൂർ പുതിയവിള പി.ആർ.സദനത്തിൽ പ്രകാശൻ (68) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. രക്ഷിക്കാൻ ശ്രമിച്ച മകൾക്കും ഷോക്കേറ്റു. ഭാര്യ മെയിൻ സ്വിച്ച് ഓഫ് ചെയ്തശേഷം പ്രകാശനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭാര്യ :സുമലത. മക്കൾ: പ്രിയ,പ്രിയങ്ക. മരുമകൻ: റിൻ.