
ആലപ്പുഴ: അത്തിത്തറ - കാവിത്തോട് റോഡിന്റെ നിർമ്മാണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് നഗരസഭാ അധികൃതരുടെ ഉറപ്പ് പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ച് അത്തിത്തറ പ്രദേശവാസികൾ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിൽ പ്രദേശവാസികൾ ഒന്നടങ്കം വോട്ട് ബഹിഷ്ക്കരണം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് നഗരസഭാ അദ്ധ്യക്ഷ നേരിട്ട് വിഷയത്തിൽ ഇടപെട്ട് റോഡ് പണി ഉടൻ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകി. എന്നാൽ പ്രദേശത്ത് മെറ്റൽ ഇട്ട് നിരത്തിയ ശേഷം ടാറിങ്ങിനെ സംബന്ധിച്ച് യാതൊരു വിവരവുമില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. മുൻപ് ഉണ്ടായിരുന്നതിലും ദുരിതപൂർണമാണ് ഇപ്പോഴത്തെ അവസ്ഥ. വലിയ മെറ്റലുകൾ ഇളകി വണ്ടി ഓടിക്കാനോ നടന്നു പോകാനോ പോലും പറ്റാത്ത സ്ഥിതിയായി. കഴിഞ്ഞ നാല് വർഷമായി താറുമാറായി കിടക്കുകയാണ് അത്തിത്തറ - കാവിത്തോട് റോഡ്. വോട്ടെടുപ്പിന് രണ്ട് ദിവസം ശേഷിക്കേ,നിർമ്മാണം ആരംഭിച്ച് ഉടൻ പൂർത്തിയാകുമെന്ന് വിശ്വാസമായെങ്കിലേ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യൂവെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് ഒരു വിഭാഗം ജനങ്ങൾ. നൂറോളം വീടുകളിലെ വോട്ടാണ് തീരുമാനം നടപ്പായില്ലെങ്കിൽ നഷ്ടമാവുക. ടെൻഡർ നടപടികൾ നേരത്തെ പൂർത്തിയായതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അത്തിത്തറ - കാവിത്തോട് റോഡിന്റെ നിർമ്മാണത്തെ ബാധിക്കുന്നതല്ല.
..........
'' ഏപ്രിലിൽ റോഡ് പണി പൂർത്തീകരിക്കുമെന്ന ഉറപ്പാണ് നഗരസഭാധികൃതർ നേരിട്ടെത്തി നൽകിയത്. മെറ്റലിട്ട് പോയി ആഴ്ചകൾ പിന്നിട്ടിട്ടും പിന്നീട് ഒരറിവുമില്ല. പ്രദേശവാസികൾ