ആലപ്പുഴ: ശിവഗിരിയിൽ ശാരദ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് വർഷം തോറും നടത്തിവരുന്ന ശ്രീനാരായണ ധർമ്മമീമാംസ പരിഷിത്തിൽ 25വർഷം പങ്കെടുത്ത പ്രാർത്ഥനരത്നം ബേബിപാപ്പാളിയെ മുഹമ്മ ശ്രീഗുരുദേവ പ്രാർത്ഥന സമാജം ആദരിച്ചു. വൈസ് പ്രസിഡന്റ് എൻ.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. തുരുവാർപ്പ് ചന്ദ്രശേഖരൻ പാപ്പാളിക്ക് ഉപഹാര സമർപ്പണം നടത്തി. ടി.കെ.അനിരുദ്ധൻ, ജോയിന്റ് സെക്രട്ടറി ലൈലാമണി, എസ്.നിർമ്മലാദേവി എന്നിവർ സംസാരിച്ചു.