
അമ്പലപ്പുഴ: പുന്നപ്രയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ പിതാവും മകനും മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാലാം വാർഡ് പുതുവലിൽ അബ്ദുൾ ഖാദർകുഞ്ഞ് (75) തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചത്. രാത്രി കാക്കാഴം പള്ളി സെമിത്തേരിയിൽ ഖബറടക്കി. ചൊവ്വാഴ്ച പുലർച്ചെ ഭിന്നശേഷിക്കാരനായ മകൻ മുഹമ്മദ് സാലിക്ക് (48) ക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മരിച്ചു. വൈകിട്ട് കാക്കാഴം പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. അബ്ദുൾ ഖാദറിന്റെ ഭാര്യ: സൈനബ. മറ്റുമക്കൾ: സലീന,സലിം,സജീർ,ഷമീർ,സുധീർ,ഷെബീന.