ആലപ്പുഴ: മാവേലിക്കര വള്ളികുന്നം താളീരാടിമുറി ഭാഗത്തെ വീട്ടിൽ നടത്തിയിരുന്ന മദ്യ വിൽപ്പന കേന്ദ്രത്തിലെ പരിശോധനയിൽ 700 മില്ലിലിറ്റർ മദ്യം പിടികൂടി. വീട്ടിലെ താമസക്കാരിയായ വള്ളികുന്നം താളീരാടിമുറിയിൽ അംബുജാക്ഷ ഭവനം വീട്ടിൽ അംബുജാക്ഷന്റെ ഭാര്യ രമണിയെ (40) പ്രതിയാക്കി കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നൂറനാട് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജയപ്രസാദ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രശാന്ത്, പ്രിവന്റീവ് ഓഫീസർ സുനിൽ, സിനുലാൽ, അരുൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രവീൺ, അനു, വനിത സിവിൽ എക്‌സൈസ് ഓഫീസർ അനിതാകുമാരി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.