fedfrw

പൂച്ചാക്കൽ: ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി എ.എം. ആരീഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പൂച്ചാക്കൽ മേഖലാ തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും നടത്തി. ഇലക്ട്രിസിറ്റി ജംഗ്ഷനിൽ ചേർന്ന പൊതുസമ്മേളനം സി.പി.ഐ. എറണാകുളം ജില്ലാ കമ്മറ്റി അംഗം അഡ്വ: പി.എ. അയൂബ്ഖാൻ ഉദ്ഘാടനം ചെയ്തു. കെ. ബാബുലാൽഅദ്ധ്യക്ഷത വഹിച്ചു. കെ. ഇ. കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു. പി.എം. പ്രമോദ്, കെ.ബി. ബാബുരാജ്, ഷാജി.കെ. കുന്നത്ത്, അഡ്വ: വി. ആർ. രജിത, ഡോ: പ്രദീപ് കൂടയ്ക്കൽ, രാഗിണി രമണൻ, ജി.ധനേഷ് കുമാർ, റഹീം പൂനശ്ശേരി,ജെ. സത്താർ തുടങ്ങിയവർ സംസാരിച്ചു.