
മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 1278-ാംനമ്പർ കുരട്ടിശ്ശേരി ശാഖാഗുരുക്ഷേത്രത്തിന്റെയും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടേയും 18-ാമത് വാർഷികം യൂണിയൻ അഡ്.കമ്മിറ്റിയംഗം ഹരി പാലമൂട്ടിൽ ഉദ്‌ഘാടനം ചെയ്തു. അഡ്.കമ്മിറ്റിയംഗം പി.വി. സൂരജ് മുഖ്യപ്രഭാഷണം നടത്തി. ശാഖായോഗം പ്രസിഡന്റ് സുധാകരൻ സർഗ്ഗം അദ്ധ്യക്ഷത വഹിച്ചു. 'ഗുരുദേവനിലെ ഈശ്വരീയത' എന്ന വിഷയത്തിൽ നിമിഷ രമേശ് ആത്‌മീയ പ്രഭാഷണം നടത്തി. മാന്നാർ മേഖല വൈസ് ചെയർമാൻ രാജൻ കുറ്റിയിൽ, മേഖല ട്രഷറർ വിശ്വനാഥൻ തയ്യിൽ, യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ ശശികലാ രഘുനാഥ്, പാവുക്കര കിഴക്ക് ശാഖായോഗം സെക്രട്ടറി വസന്തകുമാരി എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി തങ്കപ്പൻ സ്വാഗതവും വൈസ് പ്രസിഡന്റ് വാസുദേവൻ പനക്കൽ നന്ദിയും പറഞ്ഞു.