ആലപ്പുഴ: പുന്നമൂട് പബ്ലിക് ലൈബ്രറിയുടെയും റസിഡന്റ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പുസ്തകദിനം ആഘോഷിച്ചു. ലൈബ്രറി പ്രസിഡന്റ്‌ ഡേവിഡ് മാത്യു പതാക ഉയർത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. എൻ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കായംകുളം എസ്.എൻ.സെൻട്രൽ സ്കൂൾ അദ്ധ്യാപിക ജ്യോതിലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് വായനാനുഭവങ്ങൾ പങ്കുവച്ചു. ബാലാവേദി അംഗം നിത്യൻ കോശി നവീൻ കഥ പറഞ്ഞു. ലൈബ്രേറിയൻ രിജ കൊച്ചുവീട്ടിൽ നന്ദി പറഞ്ഞു.