ചാരംമൂട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാരുംമൂട് യൂണിറ്റ് വാർഷിക പൊതുയോഗവും, തിരഞ്ഞെടുപ്പും കുടുംബസംഗമവും നടന്നു. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാജു അപ്സര അദ്ധ്യക്ഷത വഹിച്ചു. കുടുംബ സംഗമം ജില്ലാ ജനറൽ സെക്രട്ടറി വി.സിബിൽരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.ഗിരീഷ് അമ്മ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എബ്രഹാം വർഗീസ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി. മണിക്കുട്ടൻ, കെ.ഫസൽ അലിഖാൻ, ഹരിശങ്കർ, അയ്യപ്പൻ പിള്ള, കെ.എസ്. മുഹമ്മദ് ,ആർ. സുഭാഷ്, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പീയൂഷ് ചാരുംമൂട്, മണിക്കുട്ടൻ ഇഷോപ്പി, കെ.ദിവാകരൻ നായർ, ബിജു സൈമൺ, വിഷ്ണു, രാധാമണി, സിനി രമണൻ , ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.