
അമ്പലപ്പുഴ: പുറക്കാട് ഭാഗത്തുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പുറക്കാട് പഞ്ചായത്ത് മാവേലി പറമ്പിൽ സി.രാജു (63) ആണ് മരിച്ചത്. കഴിഞ്ഞ 16ന് പുറക്കാട് കാവിൽ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. രാവിലെ നടക്കാനിറങ്ങിയ രാജുവിനെ പച്ചക്കറി ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. ഭാര്യ: തങ്കമണി. മക്കൾ: രാഖി, രാധിക. മരുമക്കൾ: സുനിൽകുമാർ, ബാലു.