
കൈനകരി : കൈനകരി എട്ടാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ കുടുംബയോഗം എ.ഐ.സി.സി അംഗം അഡ്വ.ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്താകും തിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നോബിൻ പി.ജോൺ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് കാവനാടൻ, ഡി.ജോസഫ്, ആഷാജെയിംസ്, ഷാജി ചക്രപ്പുരയ്ക്കൽ, റോയി പൊള്ളത്ര, മോനിച്ചൻ കണിച്ചേരി, മോൻസി എഴുപതിൻചിറ,മേഴ്സി മായിത്ര, ജയൻ ജി ചക്രപ്പുരയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.