
മാന്നാർ: അഭ്യസ്ഥ വിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുന്നതിനു യാതൊരു നടപടികളും സ്വീകരിക്കാതെ അവരെ അവഗണിക്കുകയും, വഞ്ചിക്കുകയും ചെയ്ത മോദി സർക്കാരിന് തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു പറഞ്ഞു. യു.ഡി.ഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുട്ടമ്പേരൂർ നടന്ന മേഖലാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അരിതാ ബാബു. ഡി.സി.സി ജനറൽ സെക്രട്ടറി സണ്ണി കോവിലകം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. ജൂണി കുതിരവട്ടം, തോമസ് ചാക്കോ, അജിത് പഴവൂർ, കെ.ബാലസുന്ദരപണിക്കർ, റ്റി.കെ. ഷാജഹാൻ, റ്റി.എസ്. ഷെഫീഖ്, ഹരി കുട്ടേമ്പേരൂർ, മധു പുഴുയോരം, വത്സലാബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, സതീഷ് ശാന്തിനിവാസ്, ജ്യോതി വേലൂർ മഠം, ഹസീനാ സലാം, പ്രമോദ് കണ്ണാടിശ്ശേരിൽ, രാധാകൃഷ്ണൻ വേലൂർ മഠം, വി.കെ. ഉണ്ണികൃഷ്ണൻ, ചിത്രാ എം.നായർ, പുഷ്പലത, ഷംഷാദ്, സുധീർ, ബി.ശ്രീരാം, വിനോദ് എന്നിവർ സംസാരിച്ചു.