ambala

അമ്പലപ്പുഴ: പുതുതലമുറയിൽ പുസ്തക വായന വളർത്താൻ കർമ്മ പദ്ധതിനടപ്പാക്കുമെന്ന് ജൂനിയർ ജയ്സിസ് സോൺ 22 ന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റിസാൻ എ.നസീർ പറഞ്ഞു. ജില്ലാലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ അലിയാർ മാക്കിയിലിനെ ജൂനിയർ ജയ്സിസ് ആദരിച്ചു. ജെ.സി.ഐ സോൺ ഡയറക്ടർ പി. അശോകൻ അദ്ധ്യക്ഷനായി.ജെ.ജെ.സോൺ പ്രസിഡന്റ്‌ (ഇലക്ട് 24) റിസാൻ നസീർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ഭാരവാഹികളായ അഡ്വ.പ്രദീപ്‌ കൂട്ടാല, ഡോ.ഒ.ജെ.സ്‌കറിയ കേണൽ വിജയകുമാർ, കെൽസ മെമ്പർ നസീർ സലാം തുടങ്ങിയവർ സംസാരിച്ചു.