ആലപ്പുഴ: അങ്കണവാടി ജീവനക്കാരുടെ വേതനം (കേന്ദ്ര വിഹിതം) ഇരട്ടിയാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച യു.ഡി.എഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന് ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാകമ്മിറ്റി അറിയിച്ചു. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ മത്സരിക്കുന്ന കെ.സി.വേണുഗോപാലിനെയും കൊടിക്കുന്നിൽ സുരേഷിനെയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിനോടൊപ്പം അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഊർജ്ജിതമായ പങ്കാളിത്തം വഹിക്കുമെന്നും ഐ.എൻ.എ.ഇ.എഫ് ജില്ലാപ്രസിഡന്റ് സി.കെ. വിജയകുമാർ അറിയിച്ചു.