ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ മദ്ധ്യവേനൽ അവധി ക്ലാസ് ആരംഭിച്ചു.
ബാലവേദി സംസ്ഥാന ട്രൈയ്നർ മങ്കൊമ്പ് ജിതേന്ദ്രൻ കുട്ടികളുമായി ചേർന്നു നടത്തിയ "കളിക്കാം ചിരിക്കാം പഠിക്കാം" എന്ന പരിപാടി "ആസ്വാദ്യകരവും വിജ്ഞാനപ്രദവുമായിരുന്നു.ബാലവേദി പ്രസിഡന്റ് മാസ്റ്റർ അർജുൻ ഓമനക്കുട്ടൻഅദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അനഘനന്ദ സ്വാഗതവും അനഘ രഞ്ജു നന്ദിയും പറഞ്ഞു. ഗ്രന്ഥശാല സെക്രട്ടറി എസ്.രാധാകൃഷ്ണൻ സംസാരിച്ചു. ബാലവേദി അദ്ധ്യാപിക ഇന്ദു സജികുമാറും ഗ്രന്ഥശാല വൈസ് പ്രസിഡന്റ് ശ്രീ ഭുവനേന്ദ്രൻ നായരും നേതൃത്വം നൽകി.