
അമ്പലപ്പുഴ:പിണറായി വിജയൻ പ്രവർത്തിക്കുന്നത് മോദിക്ക് വേണ്ടിയാണെന്ന് എം.കെ.മുനീർ പറഞ്ഞു.യു.ഡി.എഫ് പുന്നപ്ര കിഴക്ക് മണ്ഡലം പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴക്കാരുട ഭാഗ്യമാണ് കെ.സി.വേണുഗോപാലെന്നും ഡോ.എം.കെ.മുനീർ പറഞ്ഞു. യു.ഡി.എഫ് പുന്നപ്ര കിഴക്ക് മണ്ഡലം ചെയർമാൻ നാസർ ബി. താജ് അദ്ധ്യക്ഷനായി . എ.എം. നസീർ,കമാൽ എം. മാക്കിയിൽ, ഹസൻ എം. പൈങ്ങാമം, തോമസ് ചുള്ളിക്കൽ,നൗഷാദ് സുൽത്താന, എ.അബ്ദുൽ ലത്തീഫ്, എൽ. ലതാകുമാരി, മധു.ടി എന്നിവർ സംസാരിച്ചു.